തിക്കോടി ബസാറിലെ വെള്ളക്കെട്ട്: അടിയന്തര പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി ഏകോപന സമിതി കളക്ടർക്ക് നിവേദനം നൽകി

news image
Oct 7, 2026, 8:10 am GMT+0000 payyolionline.in

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയിൽ വ്യാപാരസ്ഥാപനങ്ങളിലും പൊതുസ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടം. ബസാറിലെ കടകൾക്ക് പുറമെ തിക്കോടി വില്ലേജ് ഓഫീസിലും സമീപത്തെ വീടുകളിലും വെള്ളക്കെട്ട് ഉണ്ടായി.

ദേശീയപാതയിലെ വലിയ ഓവുചാലിലെ വെള്ളം പുറക്കാട് റോഡിലേക്കുള്ള വീതി കുറഞ്ഞ ചെറിയ ഓവുചാലിലേക്ക് തിരിച്ചുവിട്ടതാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ യൂണിറ്റ് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

യൂണിറ്റ് ഭാരവാഹികളായ ബഷീർ ടി., അക്ബർ ടി., ആഷിക് എന്നിവരുടെ നേതൃത്വത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടറെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe