തിക്കോടി : തിക്കോടി ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ, ഇലക്ട്രോണിക്ക് വീൽ ചെയർ തുടങ്ങിയവ വിതരണം ചെയ്തു. പ്രസിഡണ്ട് ജമീല സമദ് ഉപകരണങ്ങൾ വിതരണം ചെയ്ത് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അംഗം ആർ. വിശ്വൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഷീബ പുല്പാണ്ടി, ജയകൃഷ്ണൻ, സിനിജ.എം, ജിഷ കാട്ടിൽ എന്നിവർ സംബന്ധിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ ജന്നി എൻ.കെ റിപ്പോർട്ടും സ്വാഗതവുമാശംസിച്ചു