തിക്കോടിയിൽ കെ.വി.നാണുവിനെ എൻ.സി.പി. അനുസ്മരിച്ചു

news image
Jan 5, 2025, 11:21 am GMT+0000 payyolionline.in

തിക്കോടി: പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമയാണ് കെ.വി നാണുവെന്ന് എൻ.സി.പി.സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രൻ അഭിപ്രായപ്പെട്ടു. എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് എക്സിക്യുട്ടീവ് അംഗം, തിക്കോടി മണ്ഡലം വൈസ് പ്രസിഡന്റ്, മേലടി സി.എച്ച്.സി.വികസന സമിതി അംഗം എന്നീ നിലകളിലും തിക്കോടിയിലെ സമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കെ.വി.നാണുവിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി. നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിക്കോടി എൻ എച്ച് അടിപ്പാത സമരത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന കെ.വി.നാണു അടിപ്പാതക്കു വേണ്ടി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു തിരിച്ചു പോകുമ്പോൾ തിക്കോടി ടൗണിൽ വെച്ച് ബൈക്ക് തട്ടി മരണപ്പെടുകയായിരുന്നു.
ചടങ്ങിൽ എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് സി.രമേശൻ അധ്യക്ഷതവഹിച്ചു. എൻ.സി.പി. ജില്ലാ സെക്രട്ടറി കെ.ടി.എം കോയ അനുസ്മരണ പ്രഭാഷണം നടത്തി
ഇ എസ് രാജൻ,കെ.കെ. ശ്രീഷു , ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, രവീന്ദ്രൻ എടവനക്കണ്ടി,വത്സരാജ്, എം.എ.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.

എൻ.സി.പി.സംഘടിപ്പിച്ച കെ.വി.നാണു അനുസ്മരണ സമ്മേളനം എൻ.സി.പി. സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe