‘ഞാൻ കാശിയിലേക്ക്…’; കത്തെഴുതിവെച്ച് പെരിങ്ങത്തൂരിൽ നിന്ന് വിദ്യാർഥിയെ കാണാതായി

news image
Aug 11, 2026, 5:48 am GMT+0000 payyolionline.in

കണ്ണൂർ: മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർഥി കത്തെഴുതിവെച്ച് നാടുവിട്ടു. പെരിങ്ങത്തൂർ സ്വദേശിയായ ശിവസൂര്യയെയാണ് (17) മൂന്നു ദിവസം മുൻപ് വീട്ടുതടങ്കലിൽ നിന്നെന്ന പോലെ കാണാതായത്. “ഞാൻ കാശിക്കു പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന് വ്യക്തമാക്കുന്ന കുറിപ്പ് വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

​പതിവായി മൊബൈൽ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടർന്ന് അച്ഛൻ ജിഗീഷ് ഫോൺ വാങ്ങി വെച്ചിരുന്നതായി കുടുംബം അറിയിച്ചു. സംഭവസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കാണാതായ സംഭവത്തിൽ പരാതി ഉയർന്നതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും വിദ്യാർഥിയെ കണ്ടെത്താൻ കേരളത്തിന് പുറത്തേക്കും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe