കൊയിലാണ്ടി: ജനകീയ ഡോക്ടർ ചർമ്മ രോഗവിദഗ്ദൻ ഡോ.കെ.വി.സതീശൻ തലശ്ശേരി ജന ആശുപത്രിയിൽ നിന്നും വിരമിച്ചു. 28 വർഷത്തെ സർവീസിനിടയിൽ കാസർകോട് മുളിയാർ, ആലപ്പുഴ നൂറനാട് ലെപ്രസി ആശുപത്രി, അരിക്കുളം പി.എച്ച്.സി, എരമംഗലം, കൊയിലാണ്ടി താലൂക്ക് ആശുപത്രി ആർ.എം.ഒ ആയും പ്രവർത്തിച്ചിട്ടുണ്ട്.
തലശ്ശേരി ജന: ആശുപത്രിയിൽ ഒരു വർഷത്തോളം ഡെപ്യൂട്ടി സൂപ്രണ്ടിൻ്റെ ചാർജ് വഹിച്ചിട്ടുണ്ട്. കൊയിലാണ്ടിയിൽ പ്രവർത്തിക്കവെ രോഗികളുമായുള്ള നല്ല ബന്ധം ജനകീയ ഡോക്ടറാക്കി മാറ്റി. തലശ്ശേരിയിൽ പ്രവർത്തിക്കവെ കോവിഡ് കാലത്ത് വിവിധ വൃദ്ധസദനങ്ങളിലെ രോഗികളെ ഫോണിൽ ഫോട്ടൊ എടുത്ത ശേഷം സംഘാടകർ ഡോക്ടറെ കാണിച്ച ശേഷം മരുന്നു നൽകിയതിലുടെ ഏറെ ശ്രദ്ധേയനായി.
കൊയിലാണ്ടിയിൽ പ്രവർത്തിക്കവെ ഏവർക്കും പ്രിയപ്പെട്ട ഡോക്ടറായി മാറി. ഹോമിയോ ചീഫ്. ഡോ.സീമയാണ് ഭാര്യ. മകൻ ഡോ. വിഷ്ണു. തലശ്ശേരിയിൽ ജീവനക്കാരും, നാട്ടുകാരും, സംഘടനകളും ഹൃദ്യമായ യാത്രയയപ്പാണ് നൽകിയത്. സത്യസായി സേവാസമിതിയുടെ സജീവ പ്രവർത്തകനുമാണ് ഇദ്ദേഹം.