ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

news image
May 27, 2024, 3:39 pm GMT+0000 payyolionline.in

ചോറോട്: സ്നേഹവാടി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. അനുമോദനവും ‘പോസിറ്റിവ് പാരന്റിങ്ങ്’ എന്ന വിഷയം ആസ്പദമാക്കി നടന്ന ബോധവൽക്കരണ ക്ലാസും വയലിനിസ്റ്റുo തലശ്ശേരി എഞ്ചിനിയറിങ്ങ് കോളജ് അസിസ്റ്റന്റ് പ്രൊഫ ഡോ: ജിതേന്ദ്ര കെ ബി ഉദ്ഘാടനം ചെയ്തു.

അറിവിന്റെ വിസ്ഫോടനം നടന്ന് കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അറിവിന്റെ ഉന്നത മേഖലകളിൽ നമ്മുടെ വിദ്യാർത്ഥികൾ എത്തിച്ചേരണമെന്ന് അദേഹം ഓർമിപ്പിച്ചു. പ്രശസ്ത കൗൺസിലർ ബാബു എ.പി ബോധവൽക്കരണ ക്ലാസ് നടത്തി. എസ്.എസ്. എൽ. സി, പ്ലസ് ടു, സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സര വിജയികളെയും അനുമോദിച്ചു. അസോസിയേഷൻ പ്രസിഡണ്ട് പി.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. എം മുസ്തഫ ബാലൻ ഹിന്ദോളം, പി.സുരേഷ്, ജോഷിമ വിനോദ് ,ഒ. വി. ശ്രീധരൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe