മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ ഓഡിറ്റോറിയം നിർമ്മാണത്തോടനുബന്ധിച്ചുള്ള സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് കൊണ്ട് ‘ചെയർ ചലഞ്ചിന് ‘ തുടക്കം കുറിച്ചു. നിഷാദ് പൊന്നങ്കണ്ടി ആദ്യ ഫണ്ട് കൈമാറി ചാലഞ്ച് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് വിയ്യൂർ,അഭിലാഷ് തിരുവോത്ത്,പി.കെ.അബ്ദുറഹ്മാൻ,കെ.പി.രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്, കെ.എം.സുരേഷ്, പി.കെ.അനീഷ്,കെ.ശ്രീധരൻ,വിജീഷ് ചോതയോത്ത്,ബി.അശ്വിൻ,സി.നാരായണൻ,വട്ടക്കണ്ടി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

ബ്ലൂമിംഗ് ആർട്സിൻ്റെ
ചെയർ ചാലഞ്ച് നിഷാദ് പൊന്നങ്കണ്ടി ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.