ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ പഞ്ചായത്ത് ഓഫീസിലെക്ക് ബി.എം.എസ്. മാർച്ച് നടത്തി

news image
Jul 17, 2024, 11:22 am GMT+0000 payyolionline.in

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ ഓട്ടോറിക്ഷാ മസ്ദൂർ സംഘം ചെങ്ങോട്ടു കാവ്യൂണിറ്റ് പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാർച്ച് നടത്തി. റോഡുകൾ തകർന്നത് കാരണം ഓട്ടോറിക്ഷകൾ സർവ്വീസ് നടത്താൻ പ്രയാസമായിരുക്കുകയാണെന്ന് ബി.എം.എസ് പറഞ്ഞു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു. രതീശൻ, മോഹനൻ, മേപ്പയിൽ പ്രഭാകരൻ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe