തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂട് തുടരുമ്പോൾ നാല് ജില്ലകളിൽ മാത്രമാണ് നേരിയ ആശ്വാസമെങ്കിലുമുള്ളത്. കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്തെ 10 ജില്ലകളിൽ അസഹനീയമായ ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയെക്കാൾ 4 °C വരെ ചൂട് ഉയരാമെന്ന സാഹചര്യമുള്ളതിനാൽ ഈ ജില്ലകളിൽ 3 ദിവസം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് , കണ്ണൂർ ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് മലപ്പുറം, വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിൽ മാത്രമാണ് കേരളത്തിൽ നിലവിൽ കൊടും ചൂടിന് നേരിയ ശമനമുള്ളതെന്നാണ് വ്യക്തമാകുന്നത്.
ചൂടാണ്, പക്ഷേ കൊടുംചൂടില്ല! കേരളത്തിൽ 4 ജില്ലയിൽ മാത്രം നേരിയ ആശ്വാസം; ഈ 3 ദിവസം 10 ജില്ലകളിൽ മഞ്ഞ അലർട്ട്
Mar 19, 2024, 11:01 am GMT+0000
payyolionline.in
ഭോപ്പാലില്‍ 20 വയസുകാരിയെ കാണാതായെന്ന് പരാതി; കെട്ടിയിട്ടിരിക്കുന്ന ചിത്രം അച ..
പൗരത്വ നിയമ ഭേദഗതിക്ക് തത്കാലം സ്റ്റേ ഇല്ല; കേന്ദ്രത്തിന് മറുപടി നല്കാന് 3 ..