ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആംബുലൻസില്‍ ലോറി ഇടിച്ച് പയ്യോളി സ്വദേശിയായ രോഗി മരിച്ചു

news image
Nov 27, 2022, 7:38 am GMT+0000 payyolionline.in

പയ്യോളി: ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ ആംബുലന്‍സില്‍ ലോറി ഇടിച്ച് പയ്യോളി സ്വദേശിയായ രോഗി മരിച്ചു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം `പൌര്‍ണമി`യില്‍ എടക്കോട്ട് കെ. വി . ദാസൻ (80, റിട്ട. മിലിറ്ററി എഞ്ചിനീയറിംഗ് സർവീസ്) ആണ് അപകടത്തെ തുടര്‍ന്നു മരിച്ചത്. ആംബുലന്‍സില്‍ കൂടെ ഉണ്ടായിരുന്ന മകന്‍ ബിനൂദാസിനും ഹോം നേഴ്സിനും പരിക്കുണ്ട്. പരിക്കിനെ തുടര്‍ന്നു  ബിനുദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെ.വി. ദാസന്‍

ഇന്നലെ ഉച്ചക്ക് 3:45 ന് ദേശീയപാതയില്‍ കോരപ്പുഴ പാലത്തിന് സമീപമാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന  കെഎല്‍ 11 എആര്‍ 1934 ആംബുലന്‍സിനെ എതിര്‍ ദിശയില്‍ വരികയായിരുന്ന കെഎ 20 ഡി 6955 ചരക്ക് ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രോഗിയായ ദാസന്‍ രാത്രി 11 മണിയോടെ മരിക്കുകയായിരുന്നു.

ഭാര്യ:  ചന്ദ്രിക. മക്കള്‍: അഡ്വക്കേറ്റ് നീനദാസ്, ബിനൂദാസ് (നിറപറ, കൊച്ചി ). മരുമകൾ : ലേഖ സഹോദരങ്ങൾ : ശാന്ത നന്ദപുരം, പരേതയായ എടക്കോട്ട് കെ. വി. സരോജിനി. സംസ്കാരംഇന്ന് ഉച്ചക്ക് 3 മണിക്ക് അയനിക്കാട്ടെ വീട്ടുവളപ്പില്‍.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe