ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് അഭിവാദ്യമർപ്പിച്ച് കർഷക നേതാവ്

news image
Mar 13, 2025, 5:34 pm GMT+0000 payyolionline.in

ചക്കിട്ടപാറ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുമെന്ന് പ്രഖ്യാപിച്ച ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് പരസ്യ പിന്തുണ അറിയിച്ച് കർഷകൻ. മലയോര കർഷകരുടെ പ്രതീകമായി തലയിൽ പാളത്തൊപ്പി വെച്ച് പ്ലക്കാർഡുമായി പഞ്ചായത്ത് ഓഫീനു മുന്നിൽ എത്തിയായിരുന്നു കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറിയും ചക്കിട്ടപാറ പഞ്ചായത്ത് കാർഷിക വികസന സമിതി അംഗവുമായ രാജൻ വർക്കി അഭിവാദ്യം അറിയിച്ചത്‌.

ഭരണ സമിതിയുടെയും പാനൽ ഷൂട്ടർമാരുടെയും സംയുക്ത യോഗം ചേരുന്നതിനു മുമ്പായിരുന്നു അഭിവാദ്യമർപ്പിക്കൽ . ചക്കിട്ടപാറ പഞ്ചായത്ത് ഉയർത്തിയ ജനകീയ വിഷയം ഏറ്റെടുത്ത് കക്ഷി രാഷ്ട്രീയത്തിനധീതമായി എല്ലാവരും രംഗത്തു വരണമെന്നു് രാജൻ വർക്കി മാധ്യമങ്ങളോട് പറഞ്ഞു. വന്യമൃഗ ശല്യത്തിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള വനം ഉദ്യോഗസ്ഥരുടെ നിലപാടിലുള്ള പ്രതിഷേധവും കഴുത്തിൽ തൂക്കിയ പ്ലക്കാർഡിൽ എഴുതിക്കണ്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe