അഹമ്മദാബാദ് : ഗുജറാത്ത് തീര മേഖലയിൽ ആഞ്ഞടിച്ച് ബിപോർജോയ് ചുഴലിക്കാറ്റ്. 125 കിലോമീറ്റർ വരെ വേഗതയിൽ വീശിയ കാറ്റിൽ നിരവധി നാശ നഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു. ഗുജറാത്തിൽ രണ്ട് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 22ഓളം പേർക്ക് പരിക്കേറ്റു.
കടലില്‍ തിരകള്‍ മൂന്നു മീറ്ററിലേറെ ഉയര്‍ന്നു പ്രക്ഷുബ്ധമായി. കാറ്റിൽ500ഓളം മരങ്ങൾ കടപുഴകി വീണു. മരം വീണ് 3 പേർക്ക് പരിക്കേറ്റു. 940 ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. എട്ടു തീരദേശജില്ലകളില്‍ നിന്നായി ഒരു ലക്ഷത്തിലേറെപ്പേരെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്.
സൗരാഷ്ട്ര കച്ച് മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നൂറോളം ട്രെയിനുകളും റദ്ദാക്കി. നിലവിൽ കാറ്റ് രാജസ്ഥാൻ ഭാഗത്തേക്കാണ് നീങ്ങുന്നത്. രാജസ്ഥാനിൽ കനത്ത മഴ മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗത കുറഞ്ഞതായും റിപ്പോർട്ടുണ്ട്.