കൊയിലാണ്ടിയിലെ ക്ഷേത്രങ്ങളില്‍ ഭണ്ഡാര കവര്‍ച്ച

news image
Jul 11, 2024, 5:30 am GMT+0000 payyolionline.in

കൊയിലാണ്ടി: ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തി തുറന്ന് പണം കവർന്നു. ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലും ‘തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിലുമാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നു മോഷണം നടന്നത്. ക്ഷേത്രത്തിനു പുറത്തെ ഭണ്ഡാരമാണ് കുത്തിതുറന്നത്. ചേലിയ ആലങ്ങാട്ട് ക്ഷേത്രത്തിലെ നാല് ഭണ്ഡാരവും കുത്തിതുറന്നു കൂടാതെ ചേലിയ ഒരു കോഴിക്കടയിലും, പൂക്കാട് ഒരു ചെരുപ്പ് കടയിലും കള്ളൻ കയറി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദരും പരിശോധനയ്ക്കെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe