പയ്യോളി: വെള്ളിയാങ്കല്ലിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. വടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വെള്ളിയാങ്കല്ലിൽ വടകര കോസ്റ്റൽ പൊലീസും ഇന്ത്യൻ കോസ്റ്റ് ഗാർഡും ഫിഷറീസ് വകുപ്പും വക സംയുക്തമായാണ് ദേശീയ പതാക ഉയർത്തിയത്.
വടകര ഡിവൈഎസ്പി ഹരിപ്രസാദ്, വടകര കോസ്റ്റൽ പൊലീസ് ഇൻസ്പെക്ടർ സി എസ് ദീപു, സബ്ബ് ഇൻസ്പെക്ടർമാരായ എൻ അബ്ദുൽ സലാം, പി വി പ്രശാന്ത് എന്നിവർ സംബന്ധിച്ചു.