കോഴിക്കോട് ചാത്തമംഗലം ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 13-കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

news image
Oct 4, 2026, 1:34 pm GMT+0000 payyolionline.in

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ അതിഥി തൊഴിലാളികളുടെയും ഫയർഫോഴ്‌സിന്റെയും സമയബന്ധിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.

ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും ചെറുപുഴയിലെ കടവിൽ കുളിക്കാനായി ഇറങ്ങിയത്. കുളിക്കുന്നതിനിടെ ഇരുവരും പെട്ടെന്ന് പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടികൾ അപകടത്തിൽപ്പെട്ടത് സമീപത്തുണ്ടായിരുന്ന അതിഥി തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ മുക്കം ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ഇരുവരെയും കരയിലേക്ക് എത്തിക്കുകയായിരുന്നു.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സനുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe