കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ

news image
Jun 28, 2023, 4:19 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടുകളിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിൽ. അരക്കിണർ സ്വദേശി ലൈല മൻസിൽ മുഹമദ് ഷഹദി (34) നെ നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) ടൗൺ ഇൻസ്പെക്ട്ടർ ബൈജു കെ ജോസിന്റെ നേത്യത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.

മയക്കുമരുന്ന് കച്ചവടം ചെയ്യുകയും, മയക്കുമരുന്ന് ഇടപാടുകളിൽ ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് ഷഹദ്. കോഴിക്കോട് കേന്ദീകരിച്ച് വിൽപന നടത്താൻ ഡൽഹിയിൽ നിന്നും മയക്കുമരുന്ന് കൈമാറിയ കേസിൽ ഇടപാടുകൾ നടത്തിയത് ഷഹദാണ്. പൊലീസ് ഷഹദിനെ നീരീക്ഷിച്ചപ്പോൾ ഇയാൾ മാത്തോട്ടം, പയ്യാനക്കൽ, അരക്കിണർ ഭാഗങ്ങളിലെ ലഹരിവിൽപന സംഘത്തിലെ പ്രധാന കണ്ണിയാണെന്ന് മനസ്സിലായി പാളയത്തു വച്ചാണ് ഷഹദിനെ കസ്റ്റഡിയിൽ എടുത്തത്. 2023 ജനുവരി 19നായിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത്.

ടൗൺ പൊലീസും ഡാൻ സാഫ് പാർട്ടിയും ചേർന്ന് അബ്ദുൾ നാസർ, ഷറഫുദ്ധീൻ, ഷബീർ എന്നിവരെ 84 ഗ്രാം എംഡിഎം.എ യും, 18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സഹിതം പിടികൂടിയിരുന്നു. തുടർന്ന് വിശദമായ അന്വേക്ഷണം നടത്തിയതിൽ ഡൽഹിയിൽ വച്ച് മയക്കുമരുന്ന് എത്തിച്ചത് കാസർകോഡുകാരനായ മുസമ്മിൽ ആയിരുന്നു. മുസമ്മിലിനെ മംഗാലാപുരം വച്ച് അറസ്റ്റ് ചെയ്തിരുന്നു തുടർന്നുള്ള അന്വേക്ഷണത്തിൽ മയക്കുമരുന്നിനായി ഇടപാട് നടത്തിയതിൽ ഷഹദാണെന്ന് മനസ്സിലായി. ഷഹദ് സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. ഈ കേസിൽ ഇത് വരെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളെ പറ്റി വിവരം ലഭിച്ചിട്ടുണ്ട്. അന്വേക്ഷണം ഊർജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ മുഹമദ് സബീർ, ഉദയകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe