കോഴിക്കോട് കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയി; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

news image
Nov 1, 2022, 2:15 pm GMT+0000 payyolionline.in

കോഴിക്കോട്: കസ്റ്റഡിയിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, ശരത് രാജൻ എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

വാഹന മോഷണ കേസിലെ പ്രതി മുഹമ്മദ് റിയാസ് ഇന്നലെ കോടതിയിൽ ഹാജരാക്കി മടങ്ങും വഴി രക്ഷപ്പെട്ടിരുന്നു.  ഈ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് മെഡിക്കൽ കോളേജ് എസിപി റിപ്പോർട്ട് നൽകി. തുടർന്നാണ് ഡിസിപി ഇരുവരെയും സസ്പെൻഡ്  ചെയ്തത്.  ചാടിപ്പോയ പ്രതി മുഹമ്മദ് റിയാസിനെ ഇന്ന് പോലീസ് പിടികൂടിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe