കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയ്ക്ക് പുറപ്പെട്ട വയോധികയ്ക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്

news image
Jun 5, 2026, 4:42 am GMT+0000 payyolionline.in

കോഴിക്കോട്: മെഡിക്കൽ കോളേജിലേക്ക് പോകുന്നതിനിടെ ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. പെരിങ്ങളം സ്വദേശിനി ജാനകി (82) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.

​കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ അടിയന്തര ചികിത്സയ്ക്കായി ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോട്ടപ്പറമ്പിൽ വെച്ച് നിയന്ത്രണംവിട്ട ആംബുലൻസ് മറിയുകയായിരുന്നു. അപകടത്തിൽ ജാനകിയോടൊപ്പം ആംബുലൻസിലുണ്ടായിരുന്ന മറ്റ് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe