കോട്ടയത്ത് 3 പേരെ കടിച്ച തെരുവുനായ ചത്തു

news image
Sep 18, 2022, 5:33 am GMT+0000 payyolionline.in

കോട്ടയം: പാമ്പാടിയില്‍ വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം മൂന്നുപേരെ കടിച്ച നായ ചത്തു. നായക്ക് പേവിഷബാധയുണ്ടോയെന്ന് സംശയമുണ്ട്. നായയുടെ ജഢം പോസ്റ്റുമോര്‍ട്ടം ചെയ്യും. പാമ്പാടി ഏഴാം മൈലിൽ ഒരു വീട്ടമ്മ ഉൾപ്പെടെ മൂന്ന് പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

ഏഴാം മൈൽ സ്വദേശി നിഷാ സുനിലിനും അയൽവാസികളായ മറ്റ് രണ്ട് പേർക്കുമാണ്  നായ കടിയേറ്റത്. ഇന്നലെ  വൈകിട്ടായിരുന്നു സംഭവം. നായയെ  കണ്ട് വീടിനുള്ളിലേക്ക് ഓടി കയറാൻ ശ്രമിച്ച നിഷയെ പിന്നാലെ വന്ന് നായ കടിക്കുകയായിരുന്നു. കടിയേറ്റവർ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe