വിവാഹത്തിന് അഞ്ച് നാള്‍ മുന്‍പ് കാണാതായി, അനൂജയുടെ മൃതദേഹം കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍

news image
Sep 18, 2022, 5:30 am GMT+0000 payyolionline.in

തിരുവനന്തപുരം:  തിരുവനന്തപുരം വെമ്പയം വേറ്റിനാട് ശാന്തി മന്ദിരത്തില്‍ സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നാണ് അനൂജ എന്ന 26 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. വേറ്റിനാട് ചന്തയ്ക്കു സമീപം കുന്നും പുറത്ത് വീട്ടില്‍ പത്മാവതിയുടെ മകളാണ് അനുജ.

കഴിഞ്ഞ മാസം 30നാണ് അനൂജയെ കാണാതായത്. കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു . നെടുമങ്ങാട് ‍ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു . ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത് .  ഞായറാഴ്ച രാവിലെയാണ് പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തത്.

ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് മിക്കവാറും പോലീസ് എത്താറുണ്ട്. ആളൊഴിഞ്ഞ  വീടിനു സമീപത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ പരിശോധന നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൂര്‍ണമായും അഴുകിയ നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണു മൃതദേഹം അനുജയുടേത് എന്ന് മനസ്സിലാക്കിയത്.പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe