കോടീശ്വരൻമാരായ എംഎൽഎമാരുടെ പട്ടിക: കേരളത്തിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാർക്ക് 64-ഉം 17-ഉം കോടിയുടെ ആസ്തി

news image
Jul 21, 2023, 5:42 am GMT+0000 payyolionline.in

ദില്ലി: രാജ്യത്തെ ഏറ്റവും ധനികരായ എംഎൽഎമാരുടെ കണക്കുകളടക്കമുള്ള അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെയും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചിന്റെയും റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. രാജ്യത്ത് ഏറ്റവും ധനികനായ എംഎൽഎ ആയി റിപ്പോർട്ട് പറയുന്നത് കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെയാണ്.  ശിവകുമാറിന് 1,413 കോടി രൂപയുടെ ആസ്തിയുണ്ടെന്നും രാജ്യത്തെ ആദ്യത്തെ മൂന്ന് സമ്പന്നരായ എംഎൽമാരും കർണാടകയിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ട് പറയുന്നു.

1,267 കോടി രൂപയുടെ ആസ്തിയുള്ള കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് പട്ടികയിൽ രണ്ടാമത്. 1,156 കോടി രൂപയുമായി കോൺഗ്രസിന്റെ പ്രിയ കൃഷ്ണയാണ് തൊട്ടുപിന്നിൽ. താൻ ഏറ്റവും ധനികനല്ലെന്നും അതേസമയം ദരിദ്രനല്ലെന്നും ശിവകുമാർ പറഞ്ഞു. വളരെക്കാലമായി ഞാൻ സമ്പാദിച്ച സ്വത്താണെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ധനികരായ എംഎൽഎമാരിൽ നാല് പേർ കോൺഗ്രസുകാരും മൂന്ന് പേർ ബിജെപിക്കാരുമാണ്. അതേസമയം, ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ എംഎൽഎ പശ്ചിമ ബംഗാളിലെ ഇൻഡസ് മണ്ഡലത്തിൽ നിന്നുള്ള നിർമ്മൽ കുമാർ ധാരയാണ്. 1,700 രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ബാധ്യതകളൊന്നുമില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ ധനികനായ എംഎഎൽമാരിൽ ഒന്നാം സ്ഥാനം നിലമ്പൂർ എംഎൽ പിവി അൻവറിനാണ്. രണ്ടാം  സ്ഥാനം മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും. 149-ാം സ്ഥാനത്തുള്ള പി വി അൻവറിന് റിപ്പോർട്ട് പ്രകാരം 64.14 കോടിയുടെ സ്വത്താണുള്ളത്. 17.06 കോടിയുടെ ബാധ്യതകളും പറയുന്നു. 295-ാം സ്ഥാനത്തുള്ള മാത്യു കുഴൽനാടന് 34.77 കോടിയുടെ സ്വത്തും 33.51 ലക്ഷത്തിന്റെ ബാധ്യതകളുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

369-ാം സ്ഥാനത്ത് പാല എംഎൽഎ മാണി സി കാപ്പനും സ്ഥാനം പിടിച്ചു.  27 കോടി ആസ്തിയുള്ള കാപ്പന് 4 കോടി ബാധ്യതയുണ്ട്. പട്ടികയിൽ 526-ാം സ്ഥാനത്ത്  പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഉണ്ട്. 537-ാമത് പിറവം എംഎൽഎ അനൂപ് ജേക്കബ്-18 കോടി, 595-ാമത് താനൂർ എംഎൽഎ വി അബ്ദുറഹിമാൻ-17 കോടി, മങ്കട ലീഗ് എംഎൽഎ മഞ്ഞളാംകുഴി അലി- 15 കോടി, കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജിൻ – 15 കോടി.

കൊല്ലം എംഎൽഎ മുകേഷ് 14 കോടി എന്നിങ്ങനെയാണ് പട്ടികയിൽ ആദ്യമുള്ള കേരളത്തിലെ എംഎഎമാർ. 3075-ാം സ്ഥാനത്തുള്ള ധർമ്മടം എംഎൽഎ എകൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് 1.18 കോടിയുടെ ആസ്തിയാണുള്ളത്. അദ്ദേഹത്തിന് ബാധ്യതകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പറവൂർ എംഎൽഎയും പ്രതിപക്ഷ നേതാവുമായ വിഡി സതീഷന് ആറ് കോടിയുടെ ആസ്തിയുണ്ടെന്നാണ് കണക്ക്. അദ്ദേഹത്തിന് ബാധ്യതകൾ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe