കൊല്ലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു

news image
Dec 24, 2022, 4:38 pm GMT+0000 payyolionline.in

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കടയ്ക്കൽ പന്തളംമുക്ക് ചെന്നിലം സ്വദേശി ശിവാനന്ദനാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, മലയാറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ ചിറയിലേക്ക് വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസൻ, മുരിക്കാശ്ശേരി സ്വദേശി ബിനു എന്നിവരാണ് മരിച്ചത്. കാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്ന അഖിൽ എന്നയാൾ രക്ഷപ്പെട്ടു. അടിവാരത്തുള്ള മണപ്പാട്ട് ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച രണ്ട് പേരും പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. സംഘം നക്ഷത്ര തടാകം കാണുന്നതിന് എത്തിയതായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അതിനിടെ, കൊച്ചി – ധനുഷ് കോടി ദേശീയപാതയില്‍ ദേവികുളം ഭാഗത്തുണ്ടായ മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ ഗണേഷ് കുമാര്‍ (35), സൂര്യനെല്ലി പെരിയ കനാല്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ സെന്‍ട്രല്‍ ഡിവിഷനില്‍ പി.മണി ( 51), ജെ. ഗാന്ധി (45) ഡ്രൈവര്‍ ആര്‍.ഗോപി (38)  എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe