കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം: ഐ.ഐ.ടി സംഘം പരിശോധന നടത്തി

news image
Jul 25, 2024, 5:27 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ബൈപ്പാസിലെ കൊല്ലം കുന്യോറ മലയിൽ റോഡ് നിർമ്മാണം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഐ ഐ ടി ഡൽഹിയിലെ പ്രൊഫസർ കെ.എസ്.റാവുവിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം എത്തി പരിശോധന നടത്തിയത്.

നിലവിലെ നിർമ്മാണത്തിൽ കുന്നിടിയുന്നതിൽ നിന്നും സുരക്ഷ വർദ്ധിപ്പിക്കാനായി മൂന്ന് ഇന നിർദ്ദേശങ്ങൾ നൽകിയതായാണ് വിവരം. പ്രദേശത്തെ അപകട ഭീഷണിയുള്ള വീട്ടുകാരുടെ ആശങ്കകൾ പരിഹരിക്കണം എന്ന് സംഘം എൻ.എച്ച്.എ .ഐ  ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി.കൊയിലാണ്ടി മണ്ഡലം കമ്മറ്റി കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പ്രൊജക്റ്റ് ഡയറക്റ്റർ അശുതോഷ്  സിൻഹയുടെ നേതൃത്വത്തിലുള്ള എൻ.എച്ച്.എ .ഐ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തിയിരുന്നു. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മന്ത്രി നിതിൻ ഗഡ്കരിയുമായി വിഷയം സംസാരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ഇതെ തുടർന്നാണ് ഐ.ഐ.ടി. ഡൽഹി പ്രഫസർ കെ എസ് റാവുവിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചത് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. എ വി നിധിൻ, പ്രദേശവാസികൾ എന്നിവർ വിഷയത്തിൻ്റെ ഗൗരവം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe