കൊയിലാണ്ടി: വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമ്മിക്കുന്നതിനുള്ള സഹായം നൽകുന്നതിനുവേണ്ടി കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വെക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ സുമേധ ദ്വിദിന ക്യാമ്പിന്റെ ഭാഗമായി സ്വന്തമായി അച്ചാർ നിർമ്മിച്ച് നൽകിഫണ്ട് ശേഖരണം. ആദ്യ വില്പന പി.ടി.എ പ്രസിഡണ്ട് വി. സുചീന്ദ്രൻ എസ് എം സി ചെയർമാൻ ഹരീഷ് എന്നിവർ ചേർന്ന് കൊയിലാണ്ടി നഗരസഭ വാർഡ് കൗൺസിലർക്ക് നൽകി .എൻ .എസ് .എസ് ലീഡർ ഫിദ ഫാത്തിമ ,എസ്.എസ്. അഭിനവ് എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥികൾ വയനാടിനായി അച്ചാർ വില്പന നടത്തി
Aug 26, 2024, 5:47 am GMT+0000
payyolionline.in
ഇന്ന് ശ്രീകൃഷ്ണ ജയന്തി; ഭക്തജനത്തിരക്കിൽ ഗുരുവായൂർ, ആറന്മുളയിൽ വള്ളസദ്യ, ശോഭ ..
ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ