കൊയിലാണ്ടി താലൂക്ക് ആശുപത്രി ശുചിമുറി മാലിന്യം പൊട്ടി ഒഴിക്കുന്നു; ബ്ലീച്ചിംങ്ങ് പൗഡർ വിതറി കോൺഗ്രസ് പ്രതിഷേധിച്ചു

news image
Nov 25, 2022, 1:17 pm GMT+0000 payyolionline.in
കൊയിലാണ്ടി: ആശുപത്രി ശുചി മുറി മാലിന്യം പൈപ്പ് പൊട്ടി പുറത്തേക്ക് ഒഴുകി രോഗികൾക്കും, കൂട്ടു ഇരുപ്പുകാർക്കും , ജീവനക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അസുഖങ്ങൾ പടർന്നു പന്തലിക്കുന്ന സാഹചര്യത്തിൽ തീർത്തും അവഗണയാണ് ആശുപത്രി അധികൃതരും, നഗരസഭയും കാണിക്കുന്നത് – ദിവസേന രണ്ടായിരത്തിൽ പരം രോഗികൾ എത്തുന്ന ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയാണിത്.
ശുചി മുറി മാലിന്യം ഒഴുകുന്ന സ്ഥലത്ത് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ബ്ലീച്ചിംങ്ങ് പൗഡർ വിതറി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് അസ്വ എം.സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.സുരേഷ് ബാബു, എം.എം. ഗ്രീധരൻ , വി.വി. പത്മനാഭനും പങ്കെടുത്തു. ആശു പത്രി സി.ടി. സ്കാൻ പ്രവർത്തിക്കാത്തതിലും, ഡയാലിസ് കാര്യക്ഷമമാക്കുന്നതിനും, സ്പെഷലൈസ് ഡോക്ടഴ്സിനെ നിയമിക്കുന്നതിനുമായി വരും ദിവസങ്ങളിൽ കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മണ്ഡലം പ്രസിഡന്റ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe