കൊയിലാണ്ടി: ഗവൺമെൻറ് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ ആശുപത്രിക്ക് മുമ്പിൽ ധർണ്ണ നടത്തി.
ആശുപത്രിയിലെ അത്യാഹിത വിഭാഗം, മോർച്ചറി, ഡയാലിസിസ്, ഫാർമസി
തുടങ്ങിയ വിഭാഗങ്ങൾ താളം തെറ്റിയിരിക്കുകയാണെന്ന് കെപിസിസി അംഗം പി രത്നവല്ലി ടീച്ചർ പറഞ്ഞു.
യുഡിഎഫ് കൗൺസിലർമാരുടെ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. മുസ്ലിം ലീഗ് കൗൺസിൽ പാർട്ടി ലീഡർ വിപി ഇബ്രാഹിംകുട്ടി അധ്യക്ഷനായി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുരളി തോറോത്ത്, കെ എം നജീബ്, വി ടി സുരേന്ദ്രൻ, അരുൺമണമ്മൽ, നടേരി ഭാസ്കരൻ, രജീഷ് വെങ്ങളത്തു കണ്ടി, പി ജമാൽ, ഫാസിൽ നടേരി,വിവി ഫക്രുദീൻ, വത്സരാജ് കേളോത്ത്, ടിപി കൃഷ്ണൻ, പുരുഷോത്തമൻ, ഷീബ അരീക്കൽ, റഹ്മത്ത് കെ ടി വി, പി ജിഷ, കെ എം സുമതി, ഷൈലജ സംസാരിച്ചു. എ അസീസ് സ്വാഗതവും മനോജ് പയറ്റുവളപ്പിൽ നന്ദിയും പറഞ്ഞു.