കൊയിലാണ്ടി ഗുരുദേവ കോളേജിന് ഇന്നും അവധി

news image
Jul 3, 2024, 4:20 am GMT+0000 payyolionline.in
കൊയിലാണ്ടി: എസ്.എഫ്.ഐ യുടെ പരസ്യ ഭീഷണി ഗുരുദേവകോളെജിന് ഇന്നും അവധി നൽകി. റഗുലർ ക്ലാസുകൾക്കാണ് അവധി നൽകിയതെന്ന് അധികൃതർ പറഞ്ഞു. എസ്.എഫ്.ഐ നേതാവിനെ മർദ്ദിച്ചെന്നാരോപിച്ച് പ്രിൻസിപ്പാളിനെതിരെ എസ്.എഫ്.ഐ ഗുരുദേവ കോളെജിലെക്ക് ഇന്നലെ നടത്തിയ മാർച്ചിലാണ് പ്രിൻസിപ്പാളിനെതിരെയും കോളെജിലെ അദ്ധ്യാപകനെതിരെയും കൊലവിളി പ്രസംഗം നടത്തിയത്.
എസ്.എഫ്.ഐ നേതാവ് നവതേജ് പ്രിൻസിപ്പാൾ സുനിൽ ഭാസ്കർ രണ്ടു കാലിൽ കോളെജിൽ കയറില്ലെന്നും പ്രഖ്യാപിച്ചത്.
ഡി.വൈ.എഫ്.ഐ നേതാവ് ബിപിൻ പ്രിൻസിപ്പാളിൻ്റെ നെഞ്ചത്ത് അടുപ്പ് കൂട്ടൂമെന്നുമാണ് പ്രസംഗിച്ചത്. പ്രസംഗത്തിനെതിരെ കോളെജ് അധികൃതർ പരാതി നൽകുമെന്നാണ് പറയുന്നത്. അതേ അവസരത്തിൽ പ്രിൻസിപ്പാളിന് മർദ്ദനമേറ്റ സംഭവത്തിൽ  ഇതുവരെ മൊഴി രേഖപ്പെടുത്തിയില്ലെന്നാണ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe