കൊയിലാണ്ടി എ ഐ വൈ എഫ് വയനാട് രക്ഷാപ്രവർത്തനം നടത്തിയവർക്ക് സ്വീകരണം നൽകി

news image
Sep 8, 2024, 3:01 pm GMT+0000 payyolionline.in

കൊയിലാണ്ടി: എ ഐ വൈ എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി വയനാട് ദുരന്ത ഭൂമിയിൽ നിസ്വാർത്ഥ സേവനമനുഷ്ഠിച്ചവർക്കും രക്ഷാപ്രവർത്തനം നടത്തിയവർക്കും സ്വീകരണം നൽകി. തിക്കോടി ഗ്രാമ പഞ്ചായത്ത് മെമ്പർ ദിബിഷ എം അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സി.പി ഐ അരങ്ങാടത്ത് ബ്രാഞ്ച് സെക്രട്ടറി ബൈജു. ഇ.കെ ഉൽഘാടനം ചെയ്തു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നിഖിൽ എം , അക്ഷയ്. പി.ടി, അനന്തു എന്നിവർ സ്നേഹോപഹാരം ഏറ്റുവാങ്ങി. രമ്യ എടവന അശ്വതി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ദിവ്യ ശെൽവരാജ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe