കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ഞാൻ നുജൂദ് വയസ്സ് പത്ത് വിവാഹമോചിത എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. ലൈബ്രറി വനിതാവേദി പ്രസിഡണ്ട് കെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക പ്രവർത്തകയും അധ്യാപികയുമായ സുരഭി ടീച്ചർ പുസ്തകാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, പ്രസിഡണ്ട് എൻ. എം . നാരായണൻ മാസ്റ്റർ, കെ. ജയന്തി ടീച്ചർ, കെ. അനീഷ ടി.എം. ഷീജ എന്നിവർ സംസാരിച്ചു

