കൊയിലാണ്ടിയിൽ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഏകദിന പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു

news image
Mar 16, 2023, 12:50 pm GMT+0000 payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മസേനാംഗങ്ങൾക്കും ശുചീകരണ ജീവനക്കാർക്കും ഏകദിന പരിശീലന ക്ലാസ്സ്‌ സംഘടിപ്പിച്ചു.  നഗരസഭ ചെയർപേഴ്സൻ സുധ കെ.പി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു.

 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ ഷിജു മാസ്റ്റർ, ഇന്ദിര ടീച്ചർ, കൗൺസിലർമാരായ ഫക്രുദ്ദീൻ മാസ്റ്റർ, വത്സരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ജമീഷ് മുഹമ്മദ് , നഗരസഭ ക്ലീൻസിറ്റി മാനേജർ   ഇ ബാബു സ്വാഗതവും സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് നന്ദിയും പറഞ്ഞു.

ഹെൽത്ത് ഇൻസ്പെക്ടർ ടി പി ബിജു “നവ കേരള നിർമിതിയിൽ ഹരിതകർമ്മ സേനയുടെ പങ്ക് “എന്ന വിഷയത്തിലും , ഇ ടി അനിൽകുമാർ “മാറുന്ന കാലത്ത് ഹരിത കർമ്മസേന പ്രവർത്തനം ” എന്ന വിഷയത്തിലും ക്ലാസ് എടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe