കൊയിലാണ്ടി: നഗരസഭയിൽ ലൈസൻസ് എടുക്കുവാൻ ചെന്നാൽ ഹരിത കർമ്മ സേനയുടെ പേരിൽ ഒരു കച്ചവടക്കാരൻ 1200 രൂപ അടക്കണം എന്ന വാദം ശരിയല്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ പറഞ്ഞു. ഈ നിയമം പുനർ പരിശോധിക്കണമെന്നും കച്ചവടക്കാർ ദുരിതത്തിൽ ആണെന്നും വ്യാപാരികൾ പറഞ്ഞു
മുനിസിപ്പൽ സെക്രട്ടറിക്കും നഗരസഭ ചെയർമാനും നിവേദനം നൽകി. വ്യാപാരികൾ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ, കൊല്ലം യൂണിറ്റ് പ്രസിഡണ്ട് സത്യൻ, കൊല്ലം സെക്രട്ടറി ടി പി ഇസ്മായിൽ ,വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കർ ശ്രീധരൻ കൊല്ലം സൗമിനി മോഹൻദാസ് ,മോഹൻദാസ് ,ഷീബ, ശിവാനന്ദൻ ജസ്ന, പ്രതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി
