കൊയിലാണ്ടി: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങൾക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തിൽ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു. ടി. എൽ. എസ്. സി. സെക്രട്ടറി ദിലീപ് കാരയാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു.
ടി.എൽ. എസ്. സി ചെയർമാൻ / ജില്ലാ ജഡ്ജ് കെ. നൗഷാദലി , വി.എസ് സബ് ജഡ്ജ് വിശാഖ് , മുൻസിഫ് കുമാരി രവീണ നാസ്, മജിസ്ട്രേറ്റ് അജി കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ക്യൂ ബ്രഷ് സെക്രട്ടറി സായ്പ്രസാദ് ചിത്രകൂടം നേതൃത്വം നൽകിയ പരിപാടിയിൽ ചിത്രകാരന്മാരായ ദിനേഷ് നക്ഷത്ര, ശിവാസ് നടേരി, ഹംസത്ത് പാലക്കിൽ, അനുപമ, മിത്ര, സിഗ്നി ദേവരാജ്, റഹ്മാൻ കൊഴുക്കല്ലൂർ, റിയ അനൂപ്, സുബാസി, സജീവ് കീഴരിയൂർ, എന്നീ കലാകാരന്മാർ ചിത്രരചന നടത്തി.