കൊയിലാണ്ടി: മോഷണ പരമ്പരകളും, ലഹരി മാഫിയകളെ നിലയ്ക്ക് നിർത്താനും കൊയിലാണ്ടിയിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്താൻ കൊയിലാണ്ടി പോലീസ് ആലോചനായോഗം വിളിച്ചു ചേർക്കുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മുഴുവൻ കൗൺസിലർമാരും, വാർഡ് മെംബർമാരും, റെസിഡൻസ് അസോസിയേഷൻ, സാംസ്കാരിക സംഘടനകളുടെയും, ക്ഷേത്രം, പള്ളി, കമ്മിറ്റി പ്രസിഡണ്ട്, സെക്രട്ടറിമാർ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവരെയാണ് യോഗത്തിൽ പങ്കെടുപ്പിക്കുന്നത്.
ഒക്ടോ: 1 ഞായറാഴ്ചരാവിലെ 10 മണിക്ക് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലാണ് യോഗമെന്ന് കൊയിലാണ്ടി സി.ഐ.എം.വി ബിജു അറിയിച്ചു. നിരന്തര മോഷണ കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. മോഷണം തടയാൻ ജനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനാണ് യോഗം ചേരുന്നതെന്ന് സി.ഐ.എം.വി.ബിജു പറഞ്ഞു.