കൊയിലാണ്ടിയിൽ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള നീന്തൽ പരിശീലന സമാപനം ഉദ്ഘാടനം

news image
May 29, 2023, 12:25 pm GMT+0000 payyolionline.in

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള നീന്തൽ പരിശീലന സമാപനം കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം നിർവഹിച്ചു. നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ 180 ഓളം ബാലസഭ കുട്ടികൾ പരിശീലനം വിജയകരമായി പൂർത്തീകരികുകയും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു.

പരിശീലകരായ അജയൻ, നാരായണൻ എന്നിവരും കൗൺസിലർ മാരായ മനോഹരി തെക്കയിൽ, സുമേഷ് കെ.ടി. സി.ഡി.എസ് ഉപസമിതി കൺവീനർമാർ എന്നിവർ ആശംസ അറിയിച്ചു. കൊയിലാണ്ടി കുടുംബശ്രീ നോർത്ത് സി. ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം. പി സ്വാഗതവും സൗത്ത് സി ഡി എസ് ചെയർപേഴ്സൺ വിബിന. കെ. കെ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe