കൊയിലാണ്ടിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിൽ പുതിയ അഫിലിയേറ്റഡ് കോളേജിന് അനുമതി

news image
Jul 13, 2023, 3:47 am GMT+0000 payyolionline.in
കൊയിലാണ്ടി: വിദ്യാഭ്യാസ മേഖലയിൽ നാലു പതിറ്റാണ്ട് പിന്നിടുന്ന ആർട്സ് കോളേജ് കൊയിലാണ്ടിയുടെ മാനേജ്മെൻറ് ആരംഭിക്കുന്ന പുതിയ കോളേജിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷൻ ലഭിച്ചു. അനന്തലക്ഷ്മി എജുക്കേഷണൽ ട്രസ്റ്റിന്റെ കീഴിൽ കൊയിലാണ്ടി ആർട്സ് & സയൻസ് കോളേജ് എന്നായിരിക്കും പുതിയ കോളേജിൻറെ പേര്. ഈ അധ്യായന വർഷം തന്നെ കോളേജിലേക്ക് വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകാൻ സാധിക്കും എന്ന് ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ പി.വി പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിബിഎ  ബി കോം, ബി എ മലയാളം, ബി എ ഇംഗ്ലീഷ് എന്നീ വിഭാഗങ്ങളിലേക്ക് ആയിരിക്കും ആദ്യവർഷം അഡ്മിഷൻ നൽകുക. ഈ അധ്യായന വർഷം കൊയിലാണ്ടി എം എം സ്ട്രീറ്റിലെ   കെട്ടിടത്തിലാവും താൽക്കാലികമായി പ്രവർത്തനം ആരംഭിക്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെ വിശാലമായ ക്യാമ്പസ് ആരംഭിക്കുന്നതിനായി ആനവാതിലിൽ വാങ്ങിയ 6 ഏക്കർ സ്ഥലത്ത് കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രാരംഭഘട്ട നടപടികളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. പത്രസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ മനോജ് കുമാർ പി.വി, സെക്രട്ടറി അശ്വിൻ മനോജ്, പ്രിൻസിപ്പൽ ഷിജ ആർ.പി എന്നിവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക്:9846056638,8075031668

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe