കൊയിലാണ്ടി: എൻ.ഡി..എ.സ്ഥാനാർത്ഥി കൊയിലാണ്ടിയിൽ പ്രചരണ തുടക്കം തൊഴിലുറപ്പ് തൊഴിലാളികളെയും, കൊയിലാണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും, പറന്നെത്തി വോട്ടഭ്യർത്ഥിച്ചു. ലോക്സഭാമണ്ഡലം സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ കാലത്ത് ക്ഷേത്ര ദർശനത്തോടെയായിരുന്നു തുടക്കം.
കൊയിലാണ്ടി പിഷാരികാവ് ക്ഷേത്ര ദർശനം നടത്തിയ ശേഷം. ക്രിക്കറ്റ് താരം രോഹൻ കുന്നുമ്മലിൻ്റെ വീട്ടിൽ കുടുംബത്തോടപ്പം പ്രഭാത ഭക്ഷണം ‘ തുടർന്ന് പയ്യോളിയിലെ ബലിദാനി സി ടി മനോജിൻ്റെ സ്മൃതി കൂടിരത്തിൽ പുഷ്പാർച്ചന നടത്തി. പയ്യോളി എക്സ്പ്രസ്സ് പി ടി ഉഷ എം പി യെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ സ്ഥാനാർത്ഥി ആർ എസ് എസ് പ്രാന്തിയ സഹ കാര്യവാഹക് കെ പി രാധാകൃഷ്ണൻ, ആർ എസ് എസ് വിഭാഗ് കാര്യ കാര്യസദസ്യൻ കെ എം രാധ കൃഷണനെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി – തുടർന്ന് എസ് എഫ് ഐ പ്രവർത്തകർ മർദ്ധിച്ച കൊയിലാണ്ടി എസ്.എൻ.ഡി.പി. കോളജ് വിദ്യാർത്ഥി അമലിൻ്റെ വിട് സന്ദർശിച്ചു.
കൊയിലാണ്ടി ടൗണിൽ കച്ചവടക്കാരെയും ഓഫിസ് ജീവനക്കാരെയും കണ്ട് വോട്ടഭ്യർത്ഥിച്ചു. ചാരുമ്മൽ മിത്തൽ ശ്രി കുട്ടിച്ചാത്തൻ ക്ഷേത്രം, പുറക്കാട് കൃഷ്ണഗിരി, എളാട്ടേരി ഉണിച്ചിരാം വിട്ടിൽ നാഗാലയ പരിപാലന ക്ഷേത്രം ഉത്സവ ആഘോഷങ്ങളിൽ പങ്കെടുത്ത് ആശംസ നേരുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു. ചെങ്ങോട്ട് കാവ് എളാട്ടേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളെയും നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് കൊയിലാണ്ടിയിൽ നടന്ന ബി ജെ പി ശക്തികേന്ദ്ര ഇൻ ചാർജ്ജുമാരുടെ യോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.
ഭരണത്തിന്റെ തണലിൽ ക്യാമ്പസുകളിൽ നടക്കുന്നത് എസ്എഫ്ഐ കാടത്തം ഇതിനെ ഇതിനെതിരായുള്ള ജനവിധി ആകണം ഈ തെരഞ്ഞെടുപ്പ്: പ്രഫുൽ കൃഷ്ണ
കൊയിലാണ്ടി: എസ്.എൻ.ഡി.പി. കോളേജ് വിദ്യാർത്ഥി പയ്യോളി സ്വദേശി സി ആർ അമൽ നെ വടകര ലോകസഭ എൻ.ഡി.എ. സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണ വീട്ടിൽ സന്ദർശിച്ചു. ഭരണത്തിൻ്റെ തണലിൽ ക്യാമ്പസുകളിൽ എസ്.എഫ്.ഐ. നടത്തുന്നത് കാടത്തമാണെന്നും ഇതിനെതിരെയുള്ള ജനവിധി എൻ.ഡി.എ.ക്ക് അനുകൂലമാകും എന്ന് പ്രഫുൽ കൃഷ്ണ പറഞ്ഞു. അമലിന് എതിരെയുള്ള ആക്രമണങ്ങൾ ലഘൂകരിക്കാനും അട്ടിമറിക്കാനും എസ്.എഫ്.ഐ. പോലീസും ശ്രമിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു.