കൊയിലാണ്ടിയില്‍ വിദ്യാർത്ഥിനി കിണറ്റിൽ മുങ്ങിമരിച്ച നിലയിൽ

news image
Dec 14, 2023, 9:56 am GMT+0000 payyolionline.in

കൊയിലാണ്ടി: വിദ്യാർത്ഥിനിയെ കിണറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സിൽക്ക് ബസാറിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന നാലുപുരയ്ക്കൽ ‘ മുത്തുലക്ഷ്മി (20) ആണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പില്ലാത്തറ ഭാരതീയ സംസ്കൃതമഹാ വിദ്യാലയത്തിലെ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തവെയാണ് രാത്രി 11.30 ഓടെ കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കൊയിലാണ്ടി അഗ്നി രക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.തിരുനെൽവേലി സ്വദേശി അ ക്രി കച്ചവടം നടത്തുന്ന മാരിച്ചാമിയുടെയും, റാണിയുടെയും മകളാണ്. സഹോദരങ്ങൾ മഹേന്ദ്രൻ (വയനാട്), അമുത(പ്ലസ്ടു വിദ്യാർത്ഥി ) സംസ്കാരം: വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe