കൊയിലാണ്ടിയില്‍ ഖുർആൻ ഫെസ്റ്റിവൽ: ക്യു-കൗൻ 3.0 സമാപിച്ചു

news image
Aug 19, 2024, 10:20 am GMT+0000 payyolionline.in

കൊയിലാണ്ടി: ‘വെളിച്ചത്തിൻ്റെ പൊരുൾ തേടി’ എന്ന പ്രമേയത്തിൽ പാറപ്പള്ളി മർകസ് മാലിക് ദീനാർ വിദ്യാർത്ഥി കൂട്ടായ്മ അന്നബഅ് സംഘടിപ്പിച്ച ഖുർആൻ ഫെസ്റ്റിവൽ ക്യൂ-കൗൻ 3.0 സമാപിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പരിപാടിക്ക് ആശംസകളറിയിച്ചു.സമാപന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.മർകസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ,സമസ്ത കേന്ദ്ര മുശാവറ അംഗം വി.എം മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ പുറക്കാട് തുടങ്ങിയ പ്രമുഖർ സംബന്ധിച്ച ചടങ്ങിൽ ഇസ്സുദ്ദീൻ സഖാഫി പുല്ലാളൂർ അധ്യക്ഷത വഹിച്ചു.

ഒരു മാസത്തിലധികം നീണ്ടു നിന്ന ഖുർആൻ ഫെസ്റ്റിവലിൻ്റെ ഭാഗമായി വ്യത്യസ്ത പദ്ധതികളാണ് അന്നബഅ് ഒരുക്കിയത്. ഖുർആൻ പാരായണ ശാസ്ത്രത്തിലെ വിഖ്യാത ഗ്രന്ഥമായ മുഖദ്ദിമതുൽ ജസരിയ്യയുടെ അഖില കേരളാ ആശയ മന:പാഠ മത്സരം, സ്ത്രീകൾക്ക് വേണ്ടി നടത്തിയ അഖില കേരളാ ഖുർആൻ മെഗാ ക്വിസ്, മത്സ്യത്തൊഴിലാളി സംഗമം, യൻസ്പാനിംഗ് ഖുർആൻ ഫെസ്റ്റ്, ദ്വിദിന ഖുർആൻ റിസർച്ച് കോൺഫറൻസ്, ഖുർആൻ പ്രഭാഷണം തുടങ്ങിയവ ശ്രദ്ധേയമായി.

കേരളത്തിലെ വിവിധ ദഅവാ കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം മുതഅല്ലിമുകൾ സംബദ്ധിച്ച ഖുർആൻ റിസർച്ച് കോൺഫറൻസിൽ 12 സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങളിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, മുഹിയുദ്ദീൻ സഅദി കൊട്ടുക്കര, ശാഫി സഖാഫി മുണ്ടമ്പ്ര, സുലൈമാൻ ഫൈസി കിഴിശ്ശേരി, മുഹിയുദ്ദീൻ ബുഖാരി, ജമാലുദ്ദീൻ അഹ്സനി മഞ്ഞപ്പറ്റ, സജീർ ബുഖാരി, ഡോ:ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, സി.പി ഉബൈദുല്ല സഖാഫി, പി എം അയ്യൂബ് മൗലവി, ഖാരിഅ് ഹനീഫ് സഖാഫി, യൂനുസ് സഖാഫി കൊയിലാണ്ടി തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ അവതരണങ്ങളും ചർച്ചകളുമാണ് നടന്നത്. റഹ്‌മതുല്ലാഹ് സഖാഫി എളമരം ഖുർആൻ പ്രഭാഷണം നടത്തി.

ഖുർആൻ ഫെസ്റ്റിവലിൻ്റെ ഭാഗമായി അന്നബഅ് ബുക്സ് പുറത്തിറക്കിയ ‘പൊരുൾ’ സുവനീർ സമാപന വേദിയിൽ പ്രകാശനം ചെയ്തു. മുഖദ്ദിമതുൽ ജസരിയ്യ, യൻസ്പാനിംഗ് ഖുർആൻ ഫെസ്റ്റ് മത്സര വിജയികൾക്കുള്ള സമ്മാന വിതരണത്തിന് വി.എം മുഹിയുദ്ദീൻ കുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe