കൊയിലാണ്ടിയില്‍ കേരള സീനിയർ സിറ്റിസൺസ് ഫോറം സ്വാതന്ത്രദിനം ആഘോഷിച്ചു

news image
Aug 15, 2024, 11:25 am GMT+0000 payyolionline.in

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ്  78-ാം സ്വാതന്ത്രദിനം ആഘോഷിച്ചു. എൻ.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വയനാട് ഉരുൾപൊട്ടലിലും, വിലങ്ങാട് പ്രകൃതിദുരന്തത്തിലും മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ നേർന്നു. എൻ.പുഷ്പരാജൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, ഇ അശോകൻ, ഇളയിടത്ത് വേണുഗോപാൽ, കെ. സുകുമാരൻ, അഡ്വ.വി.പി.മുഹമ്മദലി, വി.എം.രാഘവൻ, എം ചന്ദ്രൻ ,എം.പ്രേമ സുധ എന്നിവര്‍ സന്നിദ്ധരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe