കൊയിലാണ്ടി: കഞ്ചാവുമായി പിടിയിലായയാൾ സ്വയം കൈ ഞരമ്പ് മുറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പെരുവട്ടൂർ വാടകവീട്ടിൽ താമസിക്കുന്ന മൊയ്തീനില്‍ നിന്നാണ് കൊയിലാണ്ടി എക്സൈസ് പാർട്ടി നടത്തിയ റൈഡിൽ കഞ്ചാവും ഹാൻസും പിടികൂടിയത്.
പരിക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പെടെ നാലുപേരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ എ.പി. ദിബീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.കെ. രതീഷ്, ടി. ഷിജു, രാകേഷ്ബാബു എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്. സ്വയം മുറിവേൽപ്പിച്ച പ്രതിയെയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.