കൊയിലാണ്ടി: കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ കുടുംബശ്രീ പ്രീമിയം ഹോട്ടലില്‍ തീപിടിത്തം. പി.എം.ആര് ബില്‍ഡിങ്ങിലെ ഹോട്ടലിലെ എല്‍.പി.ജി ഗ്യാസ് ലീക്കായി സ്റ്റൗവില്‍ തീപിടിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.സേന എത്തുമ്പോള്‍ സ്റ്റൗ കത്തുന്നുണ്ടായിരുന്നു. സ്റ്റൗവില്‍ കുക്കറുമുണ്ടായിരുന്നു. സിലിണ്ടര്‍ ഓഫ് ചെയ്തു തീ അണക്കുകയും പിന്നീട് കുക്കര്‍ തണുപ്പിച്ച് കൂടുതല്‍ അപകടങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ ജാഹിറിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ആയ ജിനീഷ് കുമാര്‍, നിധി പ്രസാദ് ഇ.എം, സുജിത്ത് എസ്.പി, ഹോഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
