കേന്ദ്ര ഗവൺമെന്റിന്റെ കാലിക്കറ്റ് എയർപോർട്ടിനോടുള്ള അവഗണന; മലപ്പുറം- കോഴിക്കോട് സംയുക്ത ജനതാ പ്രവാസി സെന്റർ മാർച്ച് നടത്തി- വീഡിയോ

news image
Oct 28, 2024, 2:54 pm GMT+0000 payyolionline.in

കോഴിക്കോട്: കേന്ദ്ര ഗവൺമെന്റിന്റെ കാലിക്കറ്റ് എയർപോർട്ടിനോടുള്ള അവഗണനയിൽ പ്രതിഷേധിച് കാലിക്കറ്റ് എയർപോർട്ടിലേക് ജനത പ്രവാസി സെന്റർ മാർച്ച് നടത്തി. കാലിക്കറ്റ് എയർപോർട്ട് അതോറിറ്റി പ്രവാസികളായ യാത്രക്കാരോട് കാണിക്കുന്ന ക്രൂരനടപടികളിലും മറ്റും പ്രതിഷേധിച്ച് ജനതാ പ്രവാസി സെന്റർ( ജെ പി സി)  മലപ്പുറം, കോഴിക്കോട് സംയുക്ത കമ്മറ്റി നടത്തിയ എയർപോർട്ട് മാർച്ച് കരിപ്പൂർ ഹജ്ജ് ഹൗസ് പരിസരത്തു നിന്നും തുടങ്ങി കാലിക്കറ്റ് എയർപോർട്ട് കവാടത്തിൽ പോലീസ് തടഞ്ഞു. മാർച്ച് ആർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മറ്റു ഇന്റർനാഷണൽ എയർപോർട്ടുകളിൽ ഇല്ലാത്ത ചൂഷണവും ജനദ്രോഹവുംമാ ണ് കാലിക്കറ്റ് എയർപോർട്ടിൽ നടക്കുന്നത് അതിന് ഉദാഹരണമാണ് ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഹാജിമാരിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നത് പ്രവാസികളോട് കാണിക്കുന്ന നിരവധി ക്രൂരതകൾ എണ്ണിയെണ്ണി പറയുവാനുണ്ട്.

ഇത്തരം ജനദ്രോഹ നടപടികൾക്ക് എയർപോർട്ട് അതോറിറ്റി കൂട്ടുനിൽക്കുന്നതാണ് ജനങ്ങളെ അമ്പരിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു എയർപോർട്ടുകളിലും കാണാത്ത ജനദ്രോഹ പരിഷ്കരണമാണ് കാലിക്കറ്റ് എയർപോർട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് കാലിക്കറ്റ് എയർപോർട്ടിനെ ആശ്രയിച്ച് ജീവിക്കുന്ന ഓട്ടോ ടാക്സി ഡ്രൈവർമാരോട് പ്രതികാര നടപടി എന്നോണം ആണ് എയർപോർട്ട് അതോറിറ്റി പെരുമാറുന്നത്. ജെ പി സി ഇ മാർച്ചിലൂടെ ആവശ്യപ്പെടുന്ന മുഴുവൻ കാര്യങ്ങൾക്കും ഒരു പരിഹാരം കാണുന്നതുവരെ ജെപിസി സമര രംഗത് ഉണ്ടാവുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി കുഞ്ഞാലി പറഞ്ഞു. ജെ പി സി സംസ്ഥാന പ്രസിഡന്റ് എസ് സുനിൽ ഖാൻ അധ്യക്ഷതവഹിച്ചു. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ മുഖ്യപ്രഭാഷണം നടത്തി. എം കെ. ഭാസ്കരൻ, സി എം കെ.മുഹമ്മദ്, വിഴിഞ്ഞം ജയകുമാർ, കെ ടി ദാമോദരൻ, അനീസ് ബാലുശ്ശേരി, വിജയൻ കണ്ണാട്ടീരി, അഡ്വക്കേറ്റ് ജനാർദ്ദനൻ, വീരാൻകുട്ടി ഒഴിവൂർ, മുഹമ്മദ് കുട്ടി, ഷംസുദ്ദീൻ മരക്കാർ, എം സിദ്ധാർത്ഥൻ, അലി പുല്ലിത്തൊടി, എന്നിവർ പ്രസംഗിച്ചു. മാർച്ചിന് എം പ്രകാശൻ, കബീർ സലാല, ഉമേഷ് അരങ്ങിൽ, രാജൻ കൊളാവിപ്പാലം, അനിൽ മേനോൻ, എഞ്ചിനീയർ ടി. മൊയ്തീൻകുട്ടി, നാസർ, മുക്താർ എം, ദാസൻൻ, എ. മോഹൻരാജ്, സൈതലവി എ ആർ.നഗർ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe