കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകി; കൊയിലാണ്ടിയില്‍ മതിലായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല

news image
Jan 20, 2024, 1:09 pm GMT+0000 payyolionline.in
കൊയിലാണ്ടി:  കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ നടത്തിയ മനുഷ്യചങ്ങല ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.   നാലരയാകുമ്പോഴേയ്ക്കും പല കേന്ദ്രങ്ങളിലും മനുഷ്യമതിലായി മാറിയിരുന്നു. ചെങ്ങോട്ടുകാവ് മുതൽ വെങ്ങളം വരെയുള്ള ഭാഗങ്ങളിൽ പുതിയ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ മനുഷ്യച്ചങ്ങലക്ക് പുതിയ കാഴ്ച നൽകി.
പ്രതിജ്ഞക്കും പൊതുയോഗത്തിനും ശേഷമാണ് ജനങ്ങൾ പിരിഞ്ഞു പോയത്.കൊയിലാണ്ടി മാർക്കറ്റ് പരിസരത്ത് ചുമട്ടുതൊഴിലാളികളും ഹരിത കർമ്മ സേനാ പ്രവർത്തകരും അവരുടെ യൂനിഫോമിൽ പങ്കെടുത്തത് വേറിട്ട കാഴ്ചയായി. കൊയിലാണ്ടി കോടതിക്ക് മുൻപിൽ വക്കീലൻമാർ ഒന്നിച്ച് നിരന്ന് ചങ്ങല തീർത്തു.മനുഷ്യമതിലിൽ സ്ത്രീകളുടെ വൻ പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു .
ബ്ലോക്ക് കേന്ദ്രത്തിൽ നടന്ന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ അരുൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ കെ സതീഷ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി എൻ ബിജീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  യുഎം മിഥുൻ ലാൽ സ്വാഗതം പറഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റംഗം ബിപി ബബീഷ്, കെ ദാസൻ, ടി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.പി വി അനുഷ നന്ദി പറഞ്ഞു.നഗരസഭാ ചെയർപേഴ്സൺകെ പി സുധ, വൈസ് ചെയർമാൻ കെ സത്യൻ, കെ ഷിജു, ദിനൂപ് തുടങ്ങിയവർ ബ്ലോക്ക് കേന്ദ്രത്തിൽ അണിനിരന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ബാബുരാജ്, ഗ്രാമ പഞ്ചായത്തു പ്രസിഡൻറുമാരായ എ എം സുഗതൻ, കെ കെ നിർമ്മല,ഷീബ മലയിൽ, സതി കിഴക്കയിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe