കൊയിലാണ്ടി : ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ സത്യാഗ്രഹം നടത്തി. കേന്ദ്രസർക്കാരിൻ്റെ ആർട്ടിസാൻസ് തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെയും നിർമ്മാണ തൊഴിലാളികൾക്ക് കേന്ദ്രസർക്കാർ 10,000 രൂപ പെൻഷൻ നൽകുക, ആർട്ടിസാൻസ് സംരക്ഷണത്തിന് കേന്ദ്രത്തിലും സംസ്ഥാനത്തും പ്രത്യേക വകുപ്പ് രൂപീകരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സെപ്തംബര്‍ 26 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിൻ്റെ ഭാഗമായാണ് നിപ പ്രോട്ടോകോൾ പാലിച്ച് കേരള ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയ കമ്മറ്റി തൊഴിലാളികളുടെ വീടുകളിൽ ‘ വീട്ടുമുറ്റ സത്യാഗ്രഹം’ പരിപാടി സംഘടിപ്പിച്ചത്. എ.കെ.ഷൈജു, പി.വി.രാമചന്ദ്രൻ മാസ്റ്റർ, വി രവീന്ദ്രൻ, കെ.കുഞ്ഞികൃഷ്ണൻ,മിനി ഭഗവതിക്കണ്ടി എന്നിവർ നേതൃത്വം നൽകി.