തുറയൂർ: തുറയൂരിലെ കെ എം കുഞ്ഞിക്കണ്ണന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് തുറയൂർ എ എൽ പി സ്കൂളിൽ ചേർന്ന സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരണയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം ആദിൽ മുണ്ടിയത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കിഷോർ പി കെ, കുറ്റിയിൽ റസാഖ്, ജിഷ മാടായി ലത്തീഫ് തുറയൂർ, ശ്രീകല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി എം രാജൻ, തുണ്ടിയിൽ അമ്മത്, മൊയ്തീൻ മണിയോത്ത്, സി കെ അസീസ്, കൊടക്കാട്ട് ശ്രീനിവാസൻ, നാഗത്ത് നാരായണൻ, എം ടി അഷറഫ്, അജയ് ആവള, പി ബാലഗോപാലൻ, വി കെ സുധീഷ്, വി കെ അച്യുതൻ, കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ചെയർപേഴ്സൺ അസീഫ പടനയിൽ, കൺവീനർ പി ടി ശശി, വൈസ് ചെയർമാൻമാരായി ആദിൽ മുണ്ടിയത്, പികെ കിഷോർ, ആർ ബാലകൃഷ്ണൻ, സഹദേവൻ പഠനയിൽ, സി കെ അസീസ്, ടി എം രാജൻ, കൊടക്കാട് ശ്രീനിവാസൻ, നാഗത്ത് നാരായണൻ, എംടി അഷറഫ്, കെ ജയരാജൻ, എന്നിവരെയും ജോ:കൺവീനറായി കെ രാജേന്ദ്രനെയും തെരഞ്ഞെടുത്തു.
