കൊയിലാണ്ടി : ബൈപ്പാസിന് മണ്ണെടുത്തതിനെ തുടര്‍ന്ന് കുന്നിടിഞ്ഞ് ഭീഷണിയിലായ കുന്ന്യോറമല നിവാസികളെ കാണുവാന്‍ കെ. മുരളീധരന്‍ എം പി വീണ്ടുമെത്തി. കഴിഞ്ഞ തവണ വാഗ്ദാനം നല്‍കിയത് പോലെ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്തിക്കൊണ്ടായിരുന്നു എം പി യുടെ സന്ദര്‍ശനം.
‘കരാര്‍ പ്രവര്‍ത്തി ഏറ്റെടുത്തവരുടെ അനാസ്ഥയാണ് കുന്ന്യോറമല നിവാസികളുടെ ദുരിതത്തിന് കാരണം. എത്രയും പെട്ടെന്ന് സംരക്ഷണ ഭിത്തി കെട്ടുകയും കുന്ന്യോറമല നിവാസികളുടെ ആവശ്യത്തിനനുസരിച്ചുള്ള സര്‍വ്വീസ് റോഡ് പണിത് നല്‍കുകയും വേണം’ എന്ന് കെ. മുരളീധരന്‍ ദേശീയപാത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം പ്രസ്തുത സംരക്ഷണ ഭിത്തിയുടേയും സര്‍വ്വീസ് റോഡിന്റെയും പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കെ. സുമതി വാര്‍ഡ് കൗണ്‍സിലര്‍, അഡ്വ. പി. ടി. ഉമേന്ദ്രന്‍, അഷസന്തോഷ് സിന്‍ഹ എന്‍. എച്ച്. പ്രൊജക്ട് ഓഫീസര്‍, പ്രൊജക്ട് മാനേജര്‍മാരായ പ്രേംകുമാര്‍, വിനോദ് ജയിന്‍ എന്നിവരും എം പി യോടൊപ്പമുണ്ടായിരുന്നു. കുന്ന്യോറമല നിവാസികള്‍ക്ക് വേണ്ടി പ്രദീപന്‍, ഗംഗാധരന്‍, രജീഷ്,വിനോദ്, വിജീഷ്, അഞ്ജലി എന്നിവര്‍ സര്‍വ്വീസ് റോഡിനായുള്ള ആവശ്യം ഉന്നയിച്ചു.