കുട്ടിയെ കുളിപ്പിക്കുമ്പോൾ കണ്ടത് കാലിൽ വടി കൊണ്ട് അടിയേറ്റ പാടുകൾ; പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ

news image
Jun 22, 2026, 7:06 am GMT+0000 payyolionline.in

കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്‌പെൻഷൻ. വേവം എൽപി സ്‌കൂളിലെ അധ്യാപകൻ ജംഷീറിനെയാണ് സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തത്. വേവം കരുവാൻ കുന്നുമ്മൽ ഇസ്മയിലിന്റ മകൻ മുഹമ്മദ് സിനാനാ(8)ണ് മർദ്ദനമേറ്റത്. കുട്ടിയെ കുളിപ്പിക്കുമ്പോൾ കാലിൽ വടി കൊണ്ട് അടിയേറ്റ പാടുകൾ മാതാവിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. കുടുംബം പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe