കുംഭമേളയ്ക്കിടെ മാധ്യമങ്ങളിൽ ശ്രദ്ധനേടിയ പെൺകുട്ടി മോണാലിസ ബോൺസ്‌ലേ കോഴിക്കോട് എത്തി. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് കോഴിക്കോട്ടെത്തിയത്. ബോബിയുടെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായാണ് മോണാലിസ കേരളത്തിൽ എത്തിയത്. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള ലഹങ്കയണിഞ്ഞ് അതിസുന്ദരിയായാണ് മൊണാലിസ എത്തിയത്.
15ലക്ഷം രൂപയ്ക്കാണ് മോണാലിസ, ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായി എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരവും മൊണാലിസയെ തേടിയെത്തിയിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പുർ’ എന്ന ബോളിവുഡ് ചിത്രത്തിൽ പെൺകുട്ടി നായികയായി എത്തും. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറിൽ മോണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോർട്ടുകൾ.
ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോർ സ്വദേശിയായ പെൺകുട്ടിയെ പ്രശസ്തയാക്കിയത്. മാധ്യമങ്ങളിൽ ശ്രദ്ധനേടിയതിനു പിന്നാലെ പെൺകുട്ടിയെ കാണുന്നതിനും വിഡിയോയും ചിത്രങ്ങളും പകർത്തുന്നതിനും നിരവധിപേർ കുംഭമേള നടക്കുന്നയിടത്ത് എത്തി.