കീഴരിയൂർ : തങ്കമല ക്വാറിയിൽ നിന്നും മണ്ണുമായി വന്ന ലോറി കനാലിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാത നിർമ്മാണത്തിനാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നത്. ഒരു പ്രദേശത്തെ ആകെ ഇല്ലാതാക്കി കളയുന്ന രീതിയിലാണ് ഇവിടെ നിന്നും മണ്ണെടുക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. നേരത്തെ മണ്ണെടുക്കരുതെന്ന് പഞ്ചായത്ത് നിർദ്ദേശിച്ച സ്ഥലത്തു നടക്കാൻ മണ്ണെടുക്കുന്നുണ്ടെന്നാണ് ഇപ്പോൾ മനസ്സിലാവുന്നത്. ഇവിടെ നിന്നും മണ്ണെടുക്കുന്നത് തടയുമെന്ന് പറഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം തങ്കമല ക്വാറിയിൽ തുടരുന്നു.
Video Player
00:00
00:00