കാർഷിക വിളകളുടെ വില തകർച്ചയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപ്പെടണം ; തുറയൂരില്‍ കിസാന്‍ ജനത ധർണ്ണ നടത്തി

news image
Jul 4, 2023, 12:00 pm GMT+0000 payyolionline.in

തുറയൂർ : കൃഷിഭവന് മുൻപിൽ  കിസാൻ ജനത തുറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുണ്ടാളി ദാമോദരൻ്റെ നേതൃത്വത്തിൽ  ധർണ്ണ നടത്തി . ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് കിസാൻ ജനത ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് വെള്ളോട്ട് സംസാരിച്ചു.

 

നാളീകേരം ഉൾപ്പടെയുള്ള കാർഷിക വിളകളുടെ വില തകർച്ചയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ബേങ്കുകൾ പലിശ രഹിത വായ്പ്പകൾ അനുവദിച്ച് കൃഷിക്കാരോട് അനുഭാവമുള്ള സമീപനം സ്വീകരിക്കുകയും കൃഷിഭവനുകളിലൂടെ നാളീകേരം സംഭരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും അദ്ദേഹം  ആവശ്യപ്പെട്ടു .

സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് എം.മധു , ടിഎം.രാജൻ , സികെ.ബാലൻ , മനൂപ് മേലോൽ , ശ്രീജ മാവുള്ളാട്ടിൽ , നജില അഷറഫ് , അനിത ചാമക്കാലയിൽ എന്നിവർ സംസാരിച്ചു/ എ കെ.ധനേഷ് നന്ദി പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe